ഒടുവിൽ കെ.സുരേന്ദ്രൻ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി !......

ഒടുവിൽ കെ.സുരേന്ദ്രൻ  ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി !......
Aug 24, 2024 02:03 PM | By PointViews Editr


അട്ടക്കുളങ്ങര: ഉന്നത വിദ്യാഭ്യാസം നേടി സിനിമ എന്തോ വലിയ സംഭവമാണെന്ന് കരുതി പാഞ്ഞ് ചെന്ന് കയറി മീടു മുതൽ ഹേമ കമ്മീഷൻ റിപ്പോർട്ട് വരെ പെട്ട് വിവാദമായിരിക്കുന്നതിനിടയിലാണ് ലോകപ്രശസ്തനായ കെ.സുരേന്ദ്രൻ എന്ന 68 വയസ്സുകാരാൻ ഏഴാം ക്ലാസ് തുല്യത പരീക്ഷ എഴുതാൻ അട്ടക്കുളങ്ങര സ്കൂളിലേക്ക് എത്തിയത്. ഓ.... ആ കെ.സുരേന്ദ്രൻമാരൊന്നുമല്ല ഈ കെ.സുരേന്ദ്രൻ. ഈ കെ.സുരേന്ദ്രനെ മറ്റൊരു പേരിലാണ് നാമറിയുക.

''ഇന്ദ്രൻസ് " ഇന്നാണ് ഇന്ദ്രൻസ് ഏഴാം ക്ലാസ് തുല്യത പരീക്ഷ എഴുതിയത്. വെറും നാലാം ക്ലാസ് വരെ മാത്രമാണ് ഇന്ദ്രൻസ് പഠിച്ചിട്ടുള്ളത്. വീട്ടിലെ ഉത്തരവാദിത്വങ്ങൾ ചെറുപ്രായത്തിൽ തന്നെ ഏറ്റെടുക്കേണ്ടി വന്നപ്പോൾ നാലാം ക്‌ളാസിൽ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് കൊച്ചു കൊച്ചു ജോലികൾ ചെയ്തു തുടങ്ങി.

പിന്നീട് തയ്യൽ തൊഴിലിലേക്ക് തിരിയുകയായിരുന്നു. സിനിമയ്ക്ക് വസ്ത്രാലങ്കാരം ചെയ്തിരുന്ന സ്വന്തക്കാർക്കൊപ്പം ആണ് ഇന്ദ്രൻസ് സിനിമാ ഫീൽഡിൽ എത്തിയത്‌. പിന്നീട് വളർന്ന് സ്വന്തമായി വസ്ത്രാങ്കാര സ്ഥാപനം ഉടമയായപ്പോൾ ആണ് ഇന്ദ്രൻസ് എന്ന് പേരിട്ടത്. 400ൽ അധികം സിനിമകൾക്ക് വസ്ത്രാലങ്കാരം നടത്തി. അവിടെ നിന്നും സമ്പാദിച്ച പരിചയങ്ങൾ, സിനിമ അഭിനയ മേഖയിലുമെത്തിച്ചു.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ഇന്ദ്രൻസ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല എന്ന് അധികം പേർക്കും ഇപ്പോഴും അറിയില്ല.


ഇന്ദ്രൻസ് വേഷമിട്ട ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ പോലും അംഗീകാരങ്ങൾ വാരിക്കൂട്ടി. ഇതിൽ ‘ഹോം’ എന്ന ചിത്രം ദേശീയ തലത്തിൽ കഴിഞ്ഞ വർഷം സ്‌പെഷൽ മെൻഷൻ നേടുകയുമുണ്ടായി. ഈ പരീക്ഷ പാസായാൽ ഇന്ദ്രൻസിന് പത്താം ക്‌ളാസ് തുല്യതാ പരീക്ഷയ്ക്ക് പ്രവേശനം നേടാം. വയസ് 68 ആയിരിക്കുന്നു. എന്നാലും പഠനത്തോടുള്ള അഭിനിവേശം ഈ പ്രായത്തിലും കുറഞ്ഞിട്ടില്ല. വിദ്യാഭ്യാസം നേടേണ്ടതിൻ്റെ പ്രധാന്യം വളരെ വലുതാണെന്ന് സ്വന്തം ജീവിതയാത്രയിൽ തിരിച്ചറിഞ്ഞതാണ് ഈ പ്രായത്തിലും ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതാൻ അദ്ദേഹം തയാറായത്. വിദ്യാഭ്യസത്തിൻ്റെ മൂല്യവും ആവശ്യകതയും പുതുതലമുറ ഉൾക്കൊള്ളുന്നതിന് ഇന്ദ്രൻസ് ഒരു മാതൃക നൽകിയിരിക്കുകയാണ്.പെരുമാറ്റത്തിലെ വിനയം കൊണ്ടും എളിമയിലൂടെയും ജനശ്രദ്ധ നേടിയ ഇന്ദ്രൻസ് ഇവിടെയും പുതിയ മാതൃക മലായാളിക്ക് സമ്മാനിക്കുകയാണ്.


മറുവാക്ക്: എല്ലാവരും നാലാം ക്ലാസിൽ പഠിപ്പ് നിർത്തി തയ്യൽ ജോലി നടത്തി സിനിമയിലെത്തി അഭിനയിച്ച് 68 വയസാകുമ്പോൾ ഏഴാം ക്ലാസ് തുല്യത പരീക്ഷയെഴുതാൻ ജീവിതം മെനക്കെടുത്തണമെന്നല്ല പറഞ്ഞു വന്നത്, മറിച്ച്, വിദ്യാഭ്യാസം ചെയ്യാൻ കിട്ടുന്ന അവസരം നന്നായി വിനിയോഗിക്കണം എന്ന് മാത്രമാണ് പറഞ്ഞു വയ്ക്കുന്നത്.

Finally K. Surendran Wrote the 7th class equivalency exam!

Related Stories
ഗോട്ട് എന്തായാലും വിജയ് ഇന്ത്യൻ സിനിമാ ലോകത്തെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം തന്നെയാണ്.

Sep 9, 2024 09:36 PM

ഗോട്ട് എന്തായാലും വിജയ് ഇന്ത്യൻ സിനിമാ ലോകത്തെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം തന്നെയാണ്.

വിജയ് ഇന്ത്യൻ സിനിമാ ലോകത്തെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം...

Read More >>
കാതൽ ഇല്ലാത്ത കാതലിനെതിരെ കരുതൽ വേണമെന്ന് കെസിബിസി ജാഗ്രതാ സമിതി.

Aug 17, 2024 09:09 AM

കാതൽ ഇല്ലാത്ത കാതലിനെതിരെ കരുതൽ വേണമെന്ന് കെസിബിസി ജാഗ്രതാ സമിതി.

വൈവിധ്യങ്ങളെ സ്വീകരിക്കാനും ഉൾക്കൊള്ളാനും പ്രേരിപ്പിക്കുന്ന പ്രമേയത്തിന്റെ ശക്തമായ ആവിഷ്കാരം,ബഹുസ്വരമായ ഒരു സമൂഹത്തിലേയ്ക്ക് ഉൾച്ചേരുന്ന...

Read More >>
Top Stories